മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒരുനോക്ക് കാണാന്‍ മരത്തില്‍ കയറി ആരാധകന്‍. അങ്കമാലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അങ്കമാലിയിലെ ഓപ്ഷന്‍സ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് മമ്മൂട്ടി. താരരാജാവിനെ കാണാന്‍ നൂറുകണക്കിനു ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് നേരത്തെ എത്തി സ്ഥലം പിടിച്ചത്. അതിനിടയില്‍ പലര്‍ക്കും മുന്‍പില്‍ സ്ഥലം കിട്ടിയില്ല.
Mammootty
മുന്‍പില്‍ സ്ഥലം കിട്ടാത്തവര്‍ പലരും അടുത്തുള്ള കെട്ടിടങ്ങളില്‍ കയറി നിന്നാണ് മമ്മൂട്ടിയെ ഒരുനോക്ക് കണ്ടത്. മാത്രമല്ല ചിലര്‍ മരത്തില്‍ വരെ കയറി. അതിനിടയിലാണ് നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ യുവാക്കള്‍ക്കൊപ്പം മരത്തില്‍ കയറുന്നതിന്റെ ചിത്രം പുറത്തുവന്നത്. എത്ര കഷ്ടപ്പെട്ടിട്ട് ആണെങ്കിലും മമ്മൂട്ടിയെ കണ്ടിട്ടേ പോകൂ എന്ന ദൃഢനിശ്ചയത്തോടെയാണ് ഇയാള്‍ മരംകയറുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വളരെ സ്റ്റൈലിഷായ ഷര്‍ട്ടും ബ്ലാക്ക് പാന്റ്‌സും ധരിച്ചാണ് മമ്മൂട്ടി ഉദ്ഘാടനത്തിനെത്തിയത്. വലിയ ആവേശത്തോടെയാണ് ആരാധകര്‍ മമ്മൂട്ടിയെ സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില് നിറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മലയാള സിനിമയില് തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…