Categories: latest news

‘ഈ സിനിമയില്‍ മുഴുവന്‍ കളിയാണെന്നാണ് ആളുകളുടെ വിചാരം’; ഹോളി വൂണ്ടിനെ കുറിച്ച് നടി ജാനകി

സ്വവര്‍ഗാനുരാഗം പ്രമേയമാക്കി അശോക് ആര്‍.നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹോളി വൂഡ്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ ജാനകി സുധീറാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളി വൂഡിന്റെ ട്രൈലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ചൂടന്‍ രംഗങ്ങളാണ് ട്രൈലറിനെ ഇത്രയും ചര്‍ച്ചാ വിഷയമാക്കിയത്.

ചെറുപ്പം മുതല്‍ പ്രണയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ട്രൈലര്‍ കണ്ട് ഇതില്‍ മുഴുവന്‍ കളിയാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്ന് ജാനകി പറയുന്നു.

ചില ആളുകള്‍ അത്തരം രംഗങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സിനിമ കാണും. എല്‍ജിബിടിക്യൂ ആശയത്തിന് വേണ്ടി എന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാന്‍. മലയാളസിനിമയില്‍ ഇതിന് മുന്‍പും ലെസ്ബിയന്‍ പ്രണയങ്ങള്‍ വിഷയമായിട്ടുണ്ടെങ്കിലും പലപ്പോഴും ഏറെ നിശബ്ദമായാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹോളിവൂണ്ട് എന്ന സിനിമയില്‍ മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ജാനകി സുധീര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…

1 day ago

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

1 day ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

1 day ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

1 day ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

2 days ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

2 days ago