Categories: Gossips

രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ച സിനിമയാകുന്നു ! നായകന്‍ മോഹന്‍ലാല്‍, വില്ലന്‍ ഫഹദ് ഫാസില്‍?

രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ചയും പൊലീസ് അന്വേഷണവും സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. 15 വര്‍ഷം മുന്‍പ് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണമാണ് സിനിമയാക്കുന്നത്. 2007 ലെ പുതുവത്സരത്തലേന്ന് മലപ്പുറം ചേലമ്പ്ര ബാങ്കില്‍ കവര്‍ച്ച നടത്തി 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ ചരിത്ര സംഭവമാണ് സിനിമയാകുന്നത്.

Fahad Faasil

ബാങ്ക് കവര്‍ച്ചയ്ക്ക് ശേഷം രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. അന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ പി.വിജയന്‍ ആണ്. സിനിമയില്‍ പി.വിജയന്‍ എന്ന പൊലീസ് കഥാപാത്രത്തെ മോഹന്‍ലാല്‍ ആയിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ചാത്തലവന്‍ ബാബുവായി ഫഹദ് ഫാസില്‍ എത്തും. മലയാളത്തില്‍ മാത്രമല്ല തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ ഒരുക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

അനിര്‍ബന്‍ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹെയ്സ്റ്റ് – ദി ചെലേമ്പ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മോഹന്‍ലാലും പി.വിജയനും പങ്കെടുത്തിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

3 hours ago

നിറത്തിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ടു; ചന്തു സലിംകുമാര്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…

21 hours ago

നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…

21 hours ago