Categories: latest news

നാട്ടുകാര് പറയുന്നത് കേട്ടല്ല ഞാന്‍ ജീവിക്കുന്നത്; മോശം കമന്റുകളോട് തുറന്നടിച്ച് ബിഗ് ബോസ് താരം ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് താരം നേരിട്ടത്. ദില്‍ഷയുടെ കല്ല്യാണം എപ്പോള്‍ ആണെന്നാണ് പലരുടേയും ചോദ്യം. ഇപ്പോള്‍ ഇതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ദില്‍ഷ.

സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയ ശേഷം മാത്രം മതി കല്ല്യാണമെന്നാണ് ദില്‍ഷയുടെ നിലപാട്. നാട്ടുകാര്‍ പറയുന്നത് കേട്ട് ജീവിക്കുന്ന ആളല്ല താനെന്നും ദില്‍ഷ പറഞ്ഞു.

Dilsha and Mohanlal

‘മുപ്പത് വയസ്സായി എന്നു വിചാരിച്ച് ഒരാള് കല്ല്യാണം കഴിക്കണമെന്നില്ല. നമ്മുടെ ലൈഫ് സെറ്റിലായി, അല്ലെങ്കില്‍ നമ്മള് ഇന്റിപെന്റന്റ് ആയി എന്ന് തോന്നുമ്പോള്‍ അല്ലേ. എപ്പോള്‍ കല്ല്യാണം കഴിക്കണമെന്ന് നമുക്ക് തോന്നുമ്പോള്‍ അല്ലേ നമ്മള്‍ കല്ല്യാണം കഴിക്കേണ്ടത്. ജനങ്ങള്‍ കല്ല്യാണം കഴിക്കൂ കല്ല്യാണം കഴിക്കൂ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ കല്ല്യാണം കഴിച്ചിട്ട് എനിക്കൊരു പ്രശ്‌നം വന്നാല്‍ ഈ പറയുന്ന ആളുകളൊന്നും എന്റെ കൂടെ ഉണ്ടാകില്ല. നാട്ടുകാര് പറയുന്നത് നോക്കിയല്ല ഞാന്‍ എന്റെ ലൈഫ് മുന്നോട്ടു കൊണ്ടുപോകുന്നത്.’ ദില്‍ഷ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago