Categories: Gossips

ശമ്പളം എത്ര? കിടിലന്‍ മറുപടിയുമായി അനശ്വര രാജന്‍

ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ അഭിനേത്രിയാണ് അനശ്വര രാജന്‍. അനശ്വര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ തന്നെ കുറിച്ചുള്ള മോസ്റ്റ് ഗൂഗിള്‍ഡ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

അനശ്വരയെ കുറിച്ച് ഗൂഗിളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്ന ഒരു കാര്യം താരത്തിന്റെ ശമ്പളമാണ്. ഈ ചോദ്യത്തിനു അനശ്വര മറുപടിയൊന്നും നല്‍കിയില്ല. ഒരാളുടെ ശമ്പളം ചോദിക്കാന്‍ പാടില്ല എന്നാണ് അനശ്വര പറഞ്ഞത്. തനിക്ക് നിലവില്‍ പ്രണയമില്ലെന്നും ആരേയും ഇപ്പോള്‍ ഡേറ്റ് ചെയ്യുന്നില്ലെന്നും ഈ വീഡിയോയില്‍ അനശ്വര പറയുന്നുണ്ട്.

ഉദ്ദാഹരണം സുജാത എന്ന മഞജു വാര്യര്‍ ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയില്‍ അനശ്വരയുടെ അരങ്ങേറ്റം. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ലീഡ് റോള്‍ ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.

സൂപ്പര്‍ ശരണ്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ ചിത്രങ്ങളിലൊന്ന്.

അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് താരം.

 

 

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

5 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

5 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

5 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

11 hours ago