Categories: latest news

ഫോട്ടോഗ്രഫറായി അമേയ; പുതിയ ചിത്രങ്ങള്‍

സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി അമേയ മാത്യു. ഫോട്ടോഗ്രഫറായി ക്യാമറയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘മഹേഷേ… ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല… പഠിക്കാന്‍ പറ്റും…’ എന്ന ക്യാപ്ഷനോടെയാണ് അമേയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago