Categories: Gossips

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ത്രീഡിയില്‍ !

പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായ മലയാളത്തിലെ സൂപ്പര്‍ഹീറോ മൂവിയാണ് മിന്നല്‍ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫാണ് മിന്നല്‍ മുരളി സംവിധാനം ചെയ്തത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.

ഇപ്പോള്‍ ഇതാ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന അപ്‌ഡേറ്റാണ് അത്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ത്രീഡിയില്‍ ആകുമെന്ന സൂചനയാണ് മിന്നല്‍ മുരളിയുടെ നിര്‍മാതാവ് സോഫിയ പോള്‍ നല്‍കുന്നത്.

Minnal Murali

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മിക്കവാറും ത്രീഡിയില്‍ തന്നെയാകുമെന്ന് സോഫിയ പറഞ്ഞു. ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായ പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രണ്ടാം ഭാഗം തിയറ്ററില്‍ റിലീസ് ചെയ്യും എന്നതിനൊപ്പം അത് ത്രീഡി കൂടിയായിരിക്കുമെന്ന സൂചന പുറത്തുവരുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

2 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

2 hours ago

സാരി ചിത്രങ്ങളുമായി സാധിക

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സാധിക…

2 hours ago

കിടലന്‍ പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക…

3 hours ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച അനുപമ…

3 hours ago