Categories: Reviews

ഹൃദയങ്ങളെ തൊടുന്ന പ്രണയം; കയ്യടി വാങ്ങി സീതാരാമം (റിവ്യു)

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം തിയറ്ററുകളിലെത്തി. മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍മി ഓഫീസറായ രാമം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സീതാ മഹാലക്ഷ്മിയായി മൃണാലും വേഷമിട്ടിരിക്കുന്നു.

ശക്തമായ ഒരു പ്രണയകഥയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. റാമും സീതയും തമ്മിലുള്ള ആത്മബന്ധത്തെ ഒരു കവിത പോലെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും പ്രണയത്തെ നിറകയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പ്രണയം, യുദ്ധം, സൗഹൃദം എന്നിവയെല്ലാം വളരെ ഗംഭീരമായാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പലപ്പോഴും സിനിമ പ്രേക്ഷകരില്‍ ഒരു നോവാകുന്നു. നിര്‍ബന്ധമായും തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് സീതാരാമം.

ഹനു രാഘവപുടിയാണ് സീതാരാമം സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. റിലീസിന് മുന്‍പ് തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago