Sita Ramam
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം തിയറ്ററുകളിലെത്തി. മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍മി ഓഫീസറായ രാമം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സീതാ മഹാലക്ഷ്മിയായി മൃണാലും വേഷമിട്ടിരിക്കുന്നു.
ശക്തമായ ഒരു പ്രണയകഥയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. റാമും സീതയും തമ്മിലുള്ള ആത്മബന്ധത്തെ ഒരു കവിത പോലെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും പ്രണയത്തെ നിറകയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പ്രണയം, യുദ്ധം, സൗഹൃദം എന്നിവയെല്ലാം വളരെ ഗംഭീരമായാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പലപ്പോഴും സിനിമ പ്രേക്ഷകരില്‍ ഒരു നോവാകുന്നു. നിര്‍ബന്ധമായും തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് സീതാരാമം.
ഹനു രാഘവപുടിയാണ് സീതാരാമം സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. റിലീസിന് മുന്‍പ് തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…