Categories: latest news

ഹോട്ട് ലുക്കില്‍ സാധിക; ചിത്രങ്ങള്‍

ചൂടന്‍ ചിത്രം പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. പച്ച ടോപ്പില്‍ ഗ്ലാമറസായാണ് സാധികയെ കാണുന്നത്. മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും സാധിക നേരത്തെ പങ്കുവെച്ചിരുന്നു.

മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന സാധിക ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…

9 hours ago

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…

9 hours ago

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

18 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

18 hours ago