Categories: Gossips

നൂറ് കോടി ഉറപ്പ് ! ഇത്തവണ ഉണ്ണികൃഷ്ണന്‍ രണ്ടും കല്‍പ്പിച്ച്; ആറാട്ടിന്റെ ക്ഷീണം തീര്‍ക്കാന്‍ മമ്മൂട്ടി ചിത്രം

ബോക്‌സ്ഓഫീസില്‍ തരംഗമാകാന്‍ മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം. ഫെസ്റ്റിവല്‍ വിപണി ലക്ഷ്യമിട്ടാണ് ഈ ചിത്രം റിലീസിനെത്തുക. ഈ വര്‍ഷം ക്രിസ്മസ് റിലീസായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ട്.

വമ്പന്‍ ക്യാന്‍വാസിലാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. വേള്‍ഡ് വൈഡ് റിലീസായിരിക്കും. കൂടുതല്‍ സ്‌ക്രീനുകള്‍ കിട്ടാനുള്ള പരിശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ബോക്‌സ്ഓഫീസില്‍ നൂറ് കോടി കിലുക്കം സ്വന്തമാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബി.ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം മോഹന്‍ലാലിനെ നായകനാക്കിയുള്ള ആറാട്ട് ആയിരുന്നു. ഇത് തിയറ്ററുകളില്‍ പരാജയപ്പെട്ടു. ആറാട്ടിന്റെ ക്ഷീണം തീര്‍ക്കാന്‍ മമ്മൂട്ടി ചിത്രത്തിലൂടെ സാധിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ബി.ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago