Categories: Gossips

മോഹന്‍ലാല്‍-ടിനു പാപ്പച്ചന്‍ ചിത്രം ഉപേക്ഷിച്ചോ?

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ സിനിമ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ വലിയ സംശയത്തിലാണ്. മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമ വരുമോ?

മോഹന്‍ലാലിനെ നായകനാക്കി ഒരു കംപ്ലീറ്റ് ആക്ഷന്‍ മൂവി ചെയ്യാന്‍ ടിനു പാപ്പച്ചന്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായി. ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ഈ വാര്‍ത്ത കേട്ടത് മുതല്‍ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ ഈ പ്രൊജക്ടിനെ കുറിച്ച് യാതൊരു പ്രഖ്യാപനവും ഇല്ലാതെ കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള പുതിയ ചിത്രം ടിനു പാപ്പച്ചന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Mohanlal (12th Man)

പുതിയ ചിത്രത്തിനായി ടിനു പാപ്പച്ചന്‍ മോഹന്‍ലാലിനെ സമീപിക്കുകയും മോഹന്‍ലാല്‍ യെസ് പറയുകയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുറച്ച് കൂടി കാത്തിരിക്കണമെന്ന് ടിനുവിനോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്ത ഏതാനും ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം ടിനു പാപ്പച്ചന്‍ സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാകുമെന്നാണ് വിവരം. ഈ ഇടവേളയിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പൂര്‍ത്തിയാക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

11 minutes ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

1 day ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 day ago