Biju Menon and Kunchako Boban
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍. ഇരുവരും ഒന്നിച്ച് സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിജു മേനോനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സുഗീത് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓര്‍ഡിനറി. കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓര്‍ഡിനറിയുടെ രണ്ടാം ഭാഗമാണ് ഉടന്‍ വരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രത്തിനു വേണ്ടിയാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്നത്.
Biju Menon and Kunchako Boban
കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ വരുന്ന പന്ത്രണ്ടാമത്തെ ചിത്രം കൂടിയാകും ഇത്. രണ്ടാം ഭാഗം ഗവിയില്‍ നിന്ന് മാറി മറ്റൊരു പശ്ചാത്തലത്തില്‍ ആകും ചിത്രീകരിക്കുക. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…