Categories: latest news

ക്യാമറയ്ക്ക് മുന്നിൽ സ്റ്റൈലൻ പോസുമായി ലക്ഷ്മി റായ്; കയ്യടിച്ച് ആരാധകർ

തെന്നിന്ത്യയിൽ ഗ്ലാമറസ് റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന താരങ്ങളിലൊരാളാണ് ലക്ഷ്മി റായി. ലക്ഷ്മി റായ് തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുകയാണ്.

ബിക്കിനിയിലുള്ള ചിത്രങ്ങളുടെ ഒരു സീരിസ് തന്നെ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിൽ സിംഹഭാഗം ഫൊട്ടോകളും ബിക്കിനിയിലോ സ്വിം സ്യൂട്ടിലോ ഉള്ളവയാണ്.

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഇൻഡസ്ട്രികൾക്ക് പുറമെ ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ലക്ഷ്മി റായ് ഒരു മികച്ച നർത്തകി കൂടിയാണ്.

2005ൽ തമിഴ് ചിത്രം കർക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാൽ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രമാണ് ലക്ഷ്മി റായിയുടെ മലയാളത്തിലെ ആദ്യ ചിത്രം. അണ്ണൻ തമ്പി, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും താരമെത്തി.

ഒരു കുട്ടനാടൻ ബ്ലോഗാണ് ലക്ഷ്മിയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മോൺസ്റ്ററാണ് വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകളിൽ ഒന്ന്.

ജോയൽ മാത്യൂസ്

Recent Posts

തന്മയ സോളിന്റെ പുതിയ ചിത്രം വരുന്നു

നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍…

13 mins ago

ഗ്ലാമറസ് ലുക്കില്‍ സ്രിന്റ

സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി…

40 mins ago

കിടിലന്‍ വര്‍ക്കൗട്ടുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് കീര്‍ത്തി…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ശാലിന്‍ സോയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍ സോയ.…

2 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കിടിലനായി മഡോണ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ.…

6 hours ago