ദുൽഖർ സൽമാൻ ചത്രം കോമ്രേഡ് ഇൻ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിലെ പ്രകടനത്തിലെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ചാന്ദിനി ശ്രീധരൻ. ചുരുക്കം സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ചാന്ദിനി.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. മോഡലായും തിളങ്ങുന്ന ചാന്ദിനി തന്റെ ഫൊട്ടോഷൂട്ട് വീഡയോസും ചത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
2013ലാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. തമിഴ് ചിത്രം ഐന്ത് ഐന്ത് ഐന്ത് ആയിരുന്നു ആദ്യ പഠം. പിന്നീട് ചക്കിലിങ്കിത എന്ന തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്കുള്ള താരത്തിന്റെ കടന്നു വരവ്.
2015ൽ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കെഎൽ 10 പത്ത് ആണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. ഡാർവിന്റെ പരിണാമം, സിഐഎ എന്നീ ചിത്രങ്ങൾക്കും ശേഷം താരം അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാള ചിത്രം അള്ള് രാമചന്ദ്രനാണ്.
കോഴിക്കോട് സ്വദേശിനിയായ ചാന്ദിനിയുടെ ജന്മദിനം 1995 ഡിസംബർ 12ന് ആണ്. പുറത്തിറങ്ങാനുള്ള ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമാണ് താരമെന്നാണ് റിപ്പോർട്ടുകൾ.
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…
ബ്രൈഡല് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…