Dulquer Salmaan and Mammootty
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു യുവതാരം കൂടി എത്തുമെന്ന റിപ്പോര്‍ട്ട് സത്യം തന്നെ. ബിലാലില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ചേര്‍ന്നാണ് ബിലാല്‍ നിര്‍മിക്കുന്നത്. ബിലാലില്‍ എവിടെയെങ്കിലും പിടിച്ചുകയറാന്‍ താന്‍ നോക്കുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
തനിക്ക് അല്ലെങ്കില്‍ ഫഹദ് ഫാസിലിന് ബിലാലില്‍ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ബിലാലില്‍ ഫഹദ് ഫാസില്‍ അല്ലെങ്കില്‍ ദുല്‍ഖര്‍ ഉണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബിലാലില്‍ ഉറപ്പായും ഒരു യുവതാരം ഉണ്ടാകുമെന്ന് ബിഗ് ബിയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച മംമ്ത മോഹന്‍ദാസും പറയുന്നു.
Mammootty – Bilal
അമല്‍ നീരദ് തന്നെയാണ് ബിലാല്‍ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. തുര്‍ക്കി, പോളണ്ട്, കൊല്‍ക്കത്ത, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…