Categories: latest news

മൊഞ്ചന്‍ കുഞ്ഞിക്ക; ദുല്‍ഖറിന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ഇന്ന്. സീതാരാമം എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി തിയറ്ററുകളിലെത്താനുള്ളത്. ചിത്രത്തിന്റെ പ്രചാരണത്തിനായി ദുല്‍ഖര്‍ കൊച്ചിയിലെത്തിയത് ആരാധകരെ വലിയ രീതിയില്‍ ആവേശത്തിലാക്കിയിരുന്നു. സീതാരാമം പ്രൊമോഷനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖറിനെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

സ്റ്റൈലിലും ലുക്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ആരാധകരുടെ മനം കീഴടക്കുകയാണ് അവരുടെ സ്വന്തം കുഞ്ഞിക്ക. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുല്‍ഖര്‍ ആരാധകരുടെ മനസ്സുകള്‍ കീഴടക്കി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റായതോടെ ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നു. പിന്നീട് നിര്‍മാതാക്കള്‍ ദുല്‍ഖറിന്റെ ഡേറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. തീവ്രം, എബിസിഡി, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, 100 ഡേയ്‌സ് ഓഫ് ലൗ, ചാര്‍ളി, ജോമോന്റെ സുവിശേഷങ്ങള്‍, സിഐഎ, പറവ, സോളോ, വരനെ ആവശ്യമുണ്ട്, കുറുപ്പ്, സല്യൂട്ട് എന്നിവയാണ് ദുല്‍ഖറിന്റെ ശ്രദ്ധേയമായ മലയാള സിനിമകള്‍. തമിഴ്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ തിളങ്ങി.

ഡിക്യു, കുഞ്ഞിക്ക തുടങ്ങിയവയാണ് ദുല്‍ഖറിന്റെ ചെല്ലപ്പേരുകള്‍. നടന്‍ എന്നതിനപ്പുറം നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മമ്മൂട്ടി-സുല്‍ഫത്ത് ദുമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ദുല്‍ഖര്‍. അമാല്‍ സുഫിയയാണ് ദുല്‍ഖറിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും മറിയം എന്ന പേരില്‍ ഒരു മകളുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago