കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ മാത്യൂ. ചുരുക്കം സിനിമകളിലും ചെറിയ വേഷങ്ങളിൽ തിളങ്ങിയ അമേയയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകൾക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്.
അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ൽ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോൾഫ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
1993 ജൂൺ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാൻ കോളെജ്, മാർ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോൾ.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…