Categories: latest news

ഗ്ലാമറസ് ചിത്രവുമായി അമേയ

ഗ്ലാമറസ് ചിത്രം പങ്കുവെച്ച് നടിയും മോഡലുമായ അമേയ മാത്യു. കറുപ്പ് വസ്ത്രത്തില്‍ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

‘ചൂട് ചായ ഊതി ഊതി കുടിക്കാനായിരുന്നു ഗുപ്തനിഷ്ടം’ എന്ന ക്യാപ്ഷനാണ് അമേയ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago