Categories: latest news

പ്രിയ സുഹൃത്തിനൊപ്പം മീരാ ജാസ്മിൻ; നരേനുമായുള്ള ചിത്രങ്ങൾ വൈറൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ രണ്ടാം വരവ് താരം ശരിക്കും ആഘോഷമാക്കുകയുമാണ്.

തിരിച്ചുവരവിൽ സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് താരം. അത്തരത്തിൽ ഇൻസ്റ്റഗ്രാമിലൂടെ മീര ജാസ്മിൻ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പ്രിയ സുഹൃത്തും നടനുമായ നരേനുമൊത്തുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തിടെയാണ് മീര ജാസ്മിന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പിന്നാലെ തുടരെ തുടരെ ഫൊട്ടൊസുകൾ താരം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ തിരിച്ചെത്തിയരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിൻ. ദേശീയ, സംസ്ഥാന പുരസ്കാരം അടക്കം നിരവധി അവാർഡുകളാണ് അവരെ അലങ്കരിക്കുന്ന മറ്റൊരു ഘടകം.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago