Categories: latest news

Happy Birthday Suriya: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സൂര്യയുടെ പ്രായം എത്രയെന്നോ?

തെന്നിന്ത്യയിലെ സൂപ്പര്‍താരവും നടിപ്പിന്‍ നായകനുമായ സൂര്യക്ക് ഇന്ന് പിറന്നാള്‍ മധുരം. 1975 ജൂലൈ 23 ന് ജനിച്ച സൂര്യ തന്റെ 47-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ജന്മദിനത്തിന്റെ തലേന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതാണ് സൂര്യയെ സംബന്ധിച്ചിടുത്തോളം ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. 2020 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സുരരൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിലെ മാരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സൂര്യക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ശരവണന്‍ ശിവകുമാര്‍ എന്നാണ് സൂര്യയുടെ യഥാര്‍ഥ പേര്. ചെന്നൈയിലാണ് താരത്തിന്റെ ജനനം. ചെന്നൈയിലെ ലയോള കോളേജില്‍ പഠനം. 22-ാം വയസ്സില്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമ അരങ്ങേറ്റം. മണിരത്നമാണ് ശരവണന്‍ എന്ന പേര് മാറ്റി സൂര്യ എന്ന് നിര്‍ദേശിച്ചത്.

Surya

കാതലെ നിമ്മതി, പെരിയണ്ണ, പൂവെല്ലാം കെട്ടുപ്പാര്‍ തുടങ്ങിയ സിനിമകളിലൂടെ സൂര്യ അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 2003 ല്‍ റിലീസ് ചെയ്ത കാക്ക കാക്കയാണ് സൂര്യക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് സൂര്യയെന്ന താരം തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായി.

വാരണം ആയിരം, അയന്‍, ആധവന്‍, സിങ്കം, ഏഴാം അറിവ്, അഞ്ചാന്‍, 24, താനെ സേര്‍ന്ത കൂട്ടം, സൂരരൈ പോട്ര്, വിക്രം എന്നിവയാണ് സൂര്യയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

പ്രമുഖ നടി ജ്യോതികയാണ് സൂര്യയുടെ ജീവിതപങ്കാളി. 2006 സെപ്റ്റംബര്‍ 11 നായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. പ്രമുഖ സിനിമാതാരം കാര്‍ത്തി സൂര്യയുടെ ഇളയ സഹോദരനാണ്.

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

16 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

16 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

16 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago