Categories: latest news

പ്രിയപ്പെട്ട പെറ്റിനെ ചേർത്തുപിടിച്ച് മീനാക്ഷി; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനേത്രിയായും അവതാരികയായും മത്സരാർത്ഥിയായുമെല്ലാം മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.

മീനാക്ഷിയുടെ ഏറ്റവും പുതിയ പോസ്റ്റും ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട പെറ്റിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ഫൊട്ടൊയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപും വ്യത്യാസ്തങ്ങളായ ഫൊട്ടൊകളുമായി താരം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന് മുന്നിൽ എത്തിയിട്ടുണ്ട്.

അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങൾ പലതും വൈറലുമായിരുന്നു. വനിതയുടെയടക്കം കവർ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നായിക നായകൻ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകൻ ലാൽ ജോസ് മുഖ്യ വിധികർത്താവായി എത്തിയ പരിപാടിയിൽ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് താരം മിനിസ്ക്രീനിൽ സജീവമാകുന്നത്.

പിന്നീട് അവാർഡ് നിശകളിലടക്കം അവതാരികയായി തിളങ്ങിയ താരം ജനപ്രിയ ഷോ ഉടൻ പണത്തിന്റെ രണ്ടാം ഭാഗത്തിലും അവതാരികയായി എത്തിയരുന്നു. മറിമായം എന്ന ടെലി സീരിസിലും മീനക്ഷി ഒരിടയ്ക്ക് അഭിനയിച്ചിരുന്നു. മാലിക്, ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ച മീനാക്ഷി മികച്ച നർത്തകി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്.

ആലപ്പുഴ ജില്ലയിലെ മരാരികുളം സ്വദേശിനിയായ മീനാക്ഷിയുടെ ജനനം 1996 ജൂലൈ 12നാണ്. തട്ടുംപുറത്ത് അച്യുതൻ ആണ് മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. മാലിക്കിൽ ഫഹദ് ഫാസിലിന്റെ മകളായി എത്തി മികച്ച പ്രകടനമായരുന്നു മീനാക്ഷിയുടേത്.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

11 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

11 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

12 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

18 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

18 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

18 hours ago