Categories: latest news

സ്റ്റൈലിഷ് ചിത്രവുമായി നിഖില വിമല്‍

പുതിയ ചിത്രം പങ്കുവെച്ച് നടി നിഖില വിമല്‍. ആകാശനീല വസ്ത്രത്തില്‍ സ്റ്റൈലിഷായാണ് താരത്തെ കാണുന്നത്. ആകാശത്തിലൂടെ ഒഴുകുന്ന എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

വെട്രിവേലിലൂടെ തമിഴിലും മേട മീഡ അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തന്റെ സാനിധ്യമറിയിച്ചു. ചുരുങ്ങിയ കാലയളവില്‍ ഈ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിഖിലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ജോ ആന്‍ഡ് ജോയാണ്.

കണ്ണൂര്‍ തളിപറമ്പ് സ്വദേശിയാണ് നിഖില. ഭരനാട്യം, കുച്ചിപുടി, കേരള നടനം, മോണോ ആക്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് താരം തന്നിലെ അഭിനേതാവിലേക്ക് എത്തിപ്പെടുന്നത്. ശാലോം ടിവിയില്‍ വിശുദ്ധ അല്‍ഫോണ്‍സ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലും അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്തിപ്പെടുകയായിരുന്നു താരം.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago