Categories: latest news

സ്റ്റൈലൻ ലുക്കിൽ ജാൻവി; ചിത്രങ്ങൾ കാണാം

ബോളിവുഡിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂർ താര ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ. ബിഗ് സ്ക്രീനിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിത കലക്കൻ ലുക്കിൽ വീണ്ടും തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

1997 മാർച്ച് 6ന് ആണ് ജാൻവിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാൻവി. ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാൻവിയിൽ നിന്നും ബോളിവുഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago