Categories: latest news

ഹോട്ട് ലുക്കിൽ ജാക്വിലിൻ ഫെർണാണ്ടസ്; വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ താരസുന്ദരികളിൽ ഒട്ടും പിന്നിലല്ല ഇന്ത്യക്കാരി അല്ലാതിരുന്നിട്ടു പോലും ജാക്വിലിൻ ഫെർണാണ്ടസ്. അഭിനയത്തിലും തകർപ്പൻ നൃത്ത ചുവടുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 62 മില്ല്യണോളം ആളുകൾ പിന്തുടരുന്നുണ്ട് എന്നത് തന്നെ ജാക്വിലിന്റെ താരമൂല്യം എത്രയെന്ന് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലെ തന്റെ ഫോളോവേഴ്സിനുവേണ്ടി ഹോട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

ശ്രീലങ്കൻ വംശജയായ ജാക്വിലിൻ ജനിച്ചതും വളർന്നതും ബഹ്റൈനിലാണ്. പിതാവ് ശ്രീലങ്കകാരനാണെങ്കിലും മലേശ്യൻ വംശജയായ കനേഡിയൻ പൗരയാണ് ജാക്വിലിന്റെ മാതാവ്. എന്നാൽ താരം തന്റെ കരിയർ സെറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്.

മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്കും ചുവടെടുത്ത് വയ്ക്കുന്നത്. ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് നർത്തകി കൂടിയായി ജാക്വിലിൻ. 2006ൽ മിസ് യൂണിവേഴ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട താരം അതേവർഷം രാജ്യത്തെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സ് വേദിയിലും മാറ്റുരച്ചു.

2009ൽ പുറത്തിറങ്ങിയ അലാദിനാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിനൊപ്പം ഗ്ലാമറസ് ഐറ്റം പെർഫോമൻസുകളിലും താരം പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് ഈ 36കാരി.

ജോയൽ മാത്യൂസ്

Recent Posts

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

2 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

7 hours ago