Categories: latest news

സ്റ്റൈലൻ ലുക്കിൽ സാക്ഷി അഗർവാൾ; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

സാക്ഷി അഗർവാൾ, ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളിൽ ഉൾപ്പടെ അഭിനയിച്ചിട്ടുള്ള സാക്ഷി അഗർവാൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

സമൂഹ മാധ്യങ്ങളിലെ സജീവ സാനിധ്യമായ സാക്ഷി അടിക്കടി ആരാധകർക്കായി വീഡിയോയും ഫൊട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.

വർക്ക്ഔട്ട് തന്റെ ജീവിത ചര്യകളുടെ ഭാഗമായി കാണുന്ന സാക്ഷി ദിവസത്തിൽ ഏറെ സമയം ജിമ്മിൽ ചെലവഴിക്കാറുണ്ട്. ആരോഗ്യ കാര്യങ്ങളിലും താരം അതീവ ശ്രദ്ധാലുവാണ്.

ബിഗ് ബോസ് തമിഴ് സീസൺ 3 മത്സരാർത്ഥിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയിൽ പുറത്തെടുത്തതും. ബിഗ് ബോസിന് പുറമെയും നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്.

അറ്റ്ലി ചിത്രം രാജ റാണിയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കാല, വിശ്വാസം തുടങ്ങി വമ്പൻ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

തന്റെ ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല, ശരീരം നീരുവെച്ചു; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

10 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

10 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

10 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

10 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

14 hours ago