Categories: latest news

നടി നിത്യ മേനന്‍ വിവാഹിതയാകുന്നു; വരന്‍ മലയാളത്തിലെ പ്രമുഖ നടന്‍ !

തെന്നിന്ത്യന്‍ നടി നിത്യ മേനന്‍ വിവാഹിതയാകുന്നു. ദ ഹിന്ദു തമിഴ്, ന്യൂസ് 18 തമിഴ് അടക്കമുള്ള മാധ്യമങ്ങളാണ് നിത്യയുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരമാണ് നിത്യയെ വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

നടനുമായി നിത്യ ഏറെ നാളായി അടുപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും ഈ സൗഹൃദം പ്രണയമാകുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തെ കുറിച്ച് നിത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആറാം തിരുകല്‍പ്പന എന്ന ചിത്രമാണ് നിത്യയുടെ പുതിയ മലയാളം പ്രൊജക്ട്. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19 (1) (എ) ആണ് നിത്യയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ നടിയാണ് നിത്യ. മിഷന്‍ മംഗള്‍യാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവെച്ചു.

അനില മൂര്‍ത്തി

Recent Posts

മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…

4 hours ago

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…

4 hours ago

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

13 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

13 hours ago