Categories: Gossips

ലാഭം കൊയ്ത് മമ്മൂട്ടിയും പൃഥ്വിരാജും, മോഹന്‍ലാല്‍ ചിത്രത്തിലില്ല; 2022 ഇതുവരെ

അറുപതിലേറെ മലയാള സിനിമകളാണ് ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ലാഭമുണ്ടാക്കിയ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രം.

2022 ലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മമ്മൂട്ടിയാണ് മുന്‍പില്‍. തൊട്ടുപിന്നില്‍ പൃഥ്വിരാജ്. മോഹന്‍ലാലിന്റെ ഒരു സിനിമ പോലും തിയറ്ററില്‍ ഈ വര്‍ഷം ലാഭമുണ്ടാക്കിയിട്ടില്ല.

ഭീഷ്മപര്‍വ്വമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്. നൂറ് കോടി ടോട്ടല്‍ ബിസിനസാണ് ഭീഷ്മ പര്‍വ്വത്തിനുള്ളത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയതിനൊപ്പം നിര്‍മാതാക്കള്‍ക്ക് വലിയ ലാഭമുണ്ടാക്കി കൊടുത്ത ചിത്രവുമായി ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയുടെ തന്നെ സിബിഐ 5 – ദ ബ്രെയ്ന്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ നിന്ന് ലാഭം കൊയ്തു. സോഷ്യല്‍ മീഡിയയില്‍ അടക്കം മോശം അഭിപ്രായങ്ങളാണ് സിബിഐ 5 ന് കിട്ടിയത്. എന്നിട്ടും ആദ്യ ദിനങ്ങളില്‍ കുടുംബപ്രേക്ഷകര്‍ തിയറ്ററിലെത്തിയത് ചിത്രത്തിനു ഗുണം ചെയ്തു. നിര്‍മാതാവിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ സിബിഐ 5 ന് സാധിച്ചു.

Prithviraj (Kaduva)

ഭീഷ്മ പര്‍വ്വത്തിനു ശേഷം തിയറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം വാരിയത് പൃഥ്വിരാജ് ചിത്രങ്ങളാണ്. ജന ഗണ മന, കടുവ എന്നിവയാണ് ഈ വര്‍ഷം സൂപ്പര്‍ഹിറ്റായ രണ്ട് മലയാള ചിത്രങ്ങള്‍. രണ്ടിലും പൃഥ്വിരാജാണ് നായകന്‍. ഈ ചിത്രങ്ങളും നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ലാഭമുണ്ടാക്കി കൊടുത്തു.

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം തിയറ്ററുകളില്‍ ബ്ലോക്ക്ബസ്റ്ററായി. ജോ ആന്റ് ജോ, സൂപ്പര്‍ ശരണ്യ എന്നിവയാണ് തിയറ്ററുകളില്‍ നിന്ന് ലാഭം കൊയ്ത മറ്റ് രണ്ട് സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

പിണക്കം മറന്ന് കൈകോര്‍ത്ത് ഹരീഷും ബാദുഷയും

തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം…

17 hours ago

വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായി തൃഷ

തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്…

17 hours ago

ഹന്‍സികയുടെ ഫോട്ടോ ലീക്കില്‍ വലിയ വിവാദം

ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റ?ഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ലീക്കായത്…

2 days ago

ദുരനുഭവങ്ങള്‍ നേരിട്ടു; തുറന്ന് പറഞ്ഞ് സിമ്രാന്‍

ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി…

2 days ago

ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യര്‍

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി…

2 days ago

22 കാരിയുടെ അമ്മയാകാന്‍ ക്ഷണം; അനുഭവം പറഞ്ഞ് ജ്യോതി കൃഷ്ണ

കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍…

2 days ago