Vishnu Unnikrishnan
പ്രതിസന്ധിയിലായ തിയറ്റര്‍ വ്യവസായത്തെ കരകയറ്റാന്‍ വ്യത്യസ്ത പരീക്ഷണവുമായി ‘കുറി’ സിനിമയുടെ ടീം. ജൂലൈ 22 ന് റിലീസ് ചെയ്യുന്ന ‘കുറി’യുടെ ആദ്യ ഒരാഴ്ചത്തെ പ്രദര്‍ശനത്തിലാണ് പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത്. മൂന്നോ അതിലേറെയോ ആളുകളുമായി തിയേറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന് സിനിമയുടെ നിര്‍മാതാക്കളായ കോക്കേഴ്സ് മീഡിയ എന്റര്‍പ്രൈസസിന്റെ സിയാദ് കോക്കര്‍ പറഞ്ഞു. ഈ ഇളവ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് ബാധകമല്ല.
കോവിഡാനന്തര മലയാള സിനിമ തിയറ്ററുകളില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ കാഴ്ചക്കാരുടെ കുറവ് മറികടക്കാന്‍ ഉതകുന്നതാകും തങ്ങളുടെ ഈ തീരുമാനമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് ‘കുറി’യില്‍ നായകന്‍. സുരഭി ലക്ഷ്മിയാണ് നായിക. അതിഥി രവി, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…