Vani Viswanath and Baburaj
താരദമ്പതികളായ ബാബുരാജ്, വാണി വിശ്വനാഥ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ്. സിനിമാനിര്‍മാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനല്‍കിയില്ലെന്ന പരാതിയിലാണ് നടന്‍ ആലുവ അശോകപുരം സ്വദേശി ബാബുരാജ് ജേക്കബ്ബ്, ഭാര്യ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി വാണിവിശ്വനാഥ് എന്നിവര്‍ക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. തൃശൂര്‍ തിരുവില്വാമല കാട്ടുകുളം സ്വദേശി റിയാസാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
Baburaj and Vani Viswanath
വഞ്ചനാ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നും 2017 മുതല്‍ പരിചയക്കാരായ ഇവര്‍ക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ആദ്യം 30 ലക്ഷം രൂപ നല്‍കി. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയത്. തൃശൂരിലും എറണാകുളത്തുമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…