സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകുന്നു. എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് ‘ഓളവും തീരവും’. പ്രിയദര്‍ശനാണ് സംവിധാനം. ഈ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.
‘ഓളവും തീരവും’ 1970 ല്‍ സിനിമയാക്കിയിരുന്നു. മധു ഉഷാ നന്ദിനി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് പ്രിയദര്‍ശന്റെ ഓളവും തീരവും എത്തുന്നത്.
Priyadarshan and Mohanlal
മധു അഭിനയിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാലും ഉഷാ നന്ദിനിയുടെ നായിക വേഷത്തെ ദുര്‍ഗ കൃഷ്ണയുമാണ് അവതരിപ്പിക്കുന്നത്. ഏകദേശം 50 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ഏറെ പാടുപെട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയാണ് പ്രിയദര്‍ശന്‍ ഓളവും തീരവും ഒരുക്കിയിരിക്കുന്നത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…