Categories: latest news

സ്മാർട്ട് ഔട്ട്ഫിറ്റിൽ ഗ്ലാമറസ് പോസുമായി നമിത; ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. സിനിമ ലോകത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിലും താരത്തിന്റെ പുതിയ പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിൽ നമിത ഏറ്റവും ഒടുവിൽ പങ്കുവെച്ച ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

തന്റെ 15-ാംവയസിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വർഷം പുതിയ തീരങ്ങളിൽ ലീഡ് റോളിലും താരം കലക്കൻ പെർഫോമൻസാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല.

എന്നാൽ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതിൽ എടുത്ത് പറയേണ്ടത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago