Categories: Gossips

റോബിനും ദില്‍ഷയും വേര്‍പിരിഞ്ഞു ! കാരണം ഇതാണ്

ബിഗ് ബോസ് സീസണ്‍ നാലിലെ ഏറ്റവും ശക്തരായ മൂന്ന് മത്സരാര്‍ഥികളായിരുന്നു ദില്‍ഷ പ്രസന്നന്‍, ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി എന്നിവര്‍. മൂവരും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ദില്‍ഷ ബിഗ് ബോസ് വിന്നറായപ്പോള്‍ ബ്ലെസ്‌ലി രണ്ടാം സ്ഥാനത്തെത്തി. സഹ മത്സരാര്‍ഥിയെ തല്ലിയതിന്റെ പേരില്‍ റോബിന്‍ രാധാകൃഷ്ണന്‍ ഫൈനല്‍ വീക്കില്‍ എത്താതെ പുറത്താകുകയും ചെയ്തു.

ഇപ്പോള്‍ ഇതാ റോബിനും ബ്ലെസ്‌ലിയുമായുള്ള സൗഹൃദം നിര്‍ത്തുകയാണെന്ന് ദില്‍ഷ പറയുന്നു. റോബിനും ദില്‍ഷയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കുമെന്ന് പോലും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് റോബിനും ബ്ലെസ്‌ലിക്കുമെതിരെ വീഡിയോയിലൂടെ പൊട്ടിത്തെറിച്ച് ദില്‍ഷ രംഗത്തെത്തിയത്. ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായി.

റോബിനുമായുള്ള വിവാഹക്കാര്യത്തെ കുറിച്ചും ദില്‍ഷ വീഡിയോയില്‍ പറഞ്ഞിരുന്നു. തനിക്ക് റോബിനോട് ചെറിയ ഇഷ്ടമുണ്ടെന്നും എന്നാല്‍ വിവാഹത്തിലേക്ക് കടക്കാന്‍ അല്‍പ്പം കൂടി സമയം വേണമെന്നും റോബിനോട് താന്‍ ആവശ്യപ്പെട്ടെന്നാണ് ദില്‍ഷ പറയുന്നത്. വീട്ടിലെ സമ്മര്‍ദം കാരണം ഉടനെ വിവാഹം വേണമെന്നായിരുന്നു റോബിന്റെ നിലപാട്. ‘ എനിക്ക് എന്റെ വീട്ടുകാരെയെല്ലാം നോക്കണം. അതുകൊണ്ട് ഒരു യെസ് പറയാനോ നോ പറയാനോ ഞാന്‍ നിന്നില്ല. അത് റോബിന് ഒരു പ്രശ്‌നം വരരുതെന്ന് ഓര്‍ത്തിട്ടാണ്,’ ദില്‍ഷ പറഞ്ഞു. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ബ്ലെസ്ലിയുമായുള്ള വ്യക്തിപരമായ ബന്ധം അത് താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ദില്‍ഷ പറയുന്നു.

ദില്‍ഷയുടെ വീഡിയോയ്ക്ക് റോബിന്‍ മറുപടി നല്‍കി. ‘ സന്തോഷമായിരിക്കൂ ദില്‍ഷ. ബഹുമാനം മാത്രം. നിന്റെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെ. എല്ലാ നന്മകളും നേരുന്നു. എല്ലാ നല്ല ഓര്‍മകള്‍ക്കും നീ തന്ന പിന്തുണയ്ക്കും നന്ദി. ടേക്ക് കെയര്‍’ എന്നാണ് റോബിന്റെ മറുപടി.

റോബിന് ദില്‍ഷയും നന്ദി പറഞ്ഞു. എല്ലാ നല്ല ഓര്‍മകള്‍ക്കും നന്ദി പറയുന്നതായും ഭാവിക്ക് എല്ലാ ആശംസകളും നേരുന്നതായും ദില്‍ഷ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

13 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

13 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

13 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

20 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

20 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

20 hours ago