ടെലിവിഷൻ അവതാരികയായും റേഡിയോ ജോക്കിയായുമെല്ലാം മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിലൂടെയാണ് ലക്ഷ്മി സ്റ്റാർ അവതാരികയായി ജനമനസിൽ ഇടംപിടിക്കുന്നതും.
സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃത്യമായ ഇടവേളകളിൽ ചിത്രങ്ങൾ പങ്കുവെക്കാനും റീൽസ് വീഡിയോകളും ഐജിടിവി വീഡിയോകൾ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സ്റ്റൈലൻ ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
2008ൽ ജീവൻ ടിവിയിൽ സംപ്രേഷണം ചെയ്ത സ്കൂൾ ടൈമിലൂടെയാണ് ലക്ഷ്മി അവതാരികയുടെ കുപ്പായം അണിയുന്നത്. കൈരളി, വീ, ഏഷ്യനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളിലും ലക്ഷ്മി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കരിയറിനൊപ്പം തന്നെ ഒരു വ്ലോഗർ കൂടിയണ് ലക്ഷ്മി. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങളും പാചക വിദ്യകളുമെല്ലാം അടങ്ങുന്നതാണ് യുട്യൂബ് വിശേഷങ്ങൾ.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…