Categories: latest news

സാരിയിൽ സുന്ദരിയായി നിഖില; ചിത്രങ്ങൾ കാണാം

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങൾകൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിലും സജീവമാണ് താരം. അടുത്തിടെ താരത്തിന്റെ രണ്ട് വ്യത്യസ്ത ഫൊട്ടോഷൂട്ടുകൾ വൈറലായിരുന്നു. സ്റ്റൈലൻ ലുക്കിലുള്ള താരത്തിന്റെ പോസുകൾക്ക് മികച്ച പ്രതികരണ് ലഭിക്കുന്നത്.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ൽ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് മോളിവുഡിൽ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

വെട്രിവേലിലൂടെ തമിഴിലും മേട മീഡ അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തന്റെ സാനിധ്യമറിയിച്ചു. ചുരുങ്ങിയ കാലയളവിൽ ഈ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിഖിലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ജോ ആൻഡ് ജോയാണ്.

കണ്ണൂർ തളിപറമ്പ് സ്വദേശിയാണ് നിഖില. ഭരനാട്യം, കുച്ചിപുടി, കേരള നടനം, മോണോ ആക്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് താരം തന്നിലെ അഭിനേതാവിലേക്ക് എത്തിപ്പെടുന്നത്. ശാലോം ടിവിയിൽ വിശുദ്ധ അൽഫോൺസ എന്ന സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും എത്തിപ്പെടുകയായിരുന്നു താരം.

ജോയൽ മാത്യൂസ്

Recent Posts

ആ നടന്റെ വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു; മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…

45 minutes ago

240 കോടിയുടെ ആസ്തി എവിടെ നിന്ന്? ബാല പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

45 minutes ago

അടിപൊളി ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

7 hours ago

സ്‌റ്റൈലിഷ് പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

യാത്രാ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

7 hours ago