Categories: latest news

പ്രതാപ് പോത്തന്‍ അവസാനം പങ്കുവെച്ച പോസ്റ്റുകളില്‍ മരണത്തെ കുറിച്ചുള്ള വാക്കുകളും !

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണം വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇന്ന് രാവിലെ ചെന്നൈയിലുള്ള ഫ്ളാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം മരണത്തിനു തൊട്ടുമുന്‍പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വാചകങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. മരണത്തെ കുറിച്ചും നിലനില്‍പ്പിനെ കുറിച്ചുമെല്ലാം ഈ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. ഇന്നലെ രാവിലെ 9.30 മുതല്‍ തുടര്‍ച്ചയായി ആറ് പോസ്റ്റുകളാണ് പ്രതാപ് പോത്തന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ ജിം മോറിസണ്‍, അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ജോര്‍ജ് കാര്‍ലിന്‍ എന്നിവരുടെ അടക്കം വാചകങ്ങള്‍ പ്രതാപ് പോത്തന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ കലയില്‍ പ്രത്യേകിച്ച് സിനിമയില്‍ എല്ലാവരും പരിശ്രമിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണ്’ ജിം മോറിസണ്‍

‘ഗുണനം എന്നത് ഒരു കളിയാണ്, എല്ലാ തലമുറകളും അത് കളിക്കുന്നു’

‘ബില്ലുകള്‍ അടയ്ക്കുന്ന പ്രക്രിയയാണ് ജീവിതം’

Pratap Pothen

‘ചെറിയ അളവില്‍ ഉമിനീര് ഏറെക്കാലം കൊണ്ട് വിഴുങ്ങുന്നതാണ് മരണം’ ജോര്‍ജ് കാര്‍ലിന്‍

‘ ഒരു പ്രശ്നത്തിന്റെ അടിവേരിന് മരുന്ന് ചികിത്സ കൊടുക്കാതെ അതിന്റെ ലക്ഷണങ്ങള്‍ക്ക് മാത്രം ചികിത്സ ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് എപ്പോഴും മരുന്നുകടയെ ആശ്രയിക്കേണ്ടിവരും’

‘ചില ആളുകള്‍ കൂടുതല്‍ പരിഗണന നല്‍കുന്നു. എനിക്ക് തോന്നുന്നു അതാണ് സ്നേഹം’ എ.എ.മില്‍നെ

ഇവയെല്ലാമാണ് പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍.

 

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

അശ്വിനോട് നന്ദി പറഞ്ഞ് ദിയ; വീണ്ടും വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

വിവാഹം കഴിക്കാന്‍ വാണി അമ്പലത്തില്‍ വരെ പോയി; പക്ഷേ വിവാഹം മുടങ്ങി

മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച…

13 hours ago

ചോര വരുന്നതുവരെ അച്ഛന്‍ തല്ലിയിട്ടുണ്ട്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

13 hours ago

ഓസിയാണ് യാത്രക്കിടെ വഴക്ക് ഉണ്ടാക്കുന്നത്; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

13 hours ago

കുഞ്ഞ് വേണമെന്നത് തന്റെ പ്ലാനിങ്ങിലുള്ള കാര്യമാണ്: പത്മപ്രിയ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം…

13 hours ago

ഗോപിക്കൊപ്പമായിരുന്നപ്പോള്‍ കുടുംബത്തിനാണ് പ്രധാന്യം നല്‍കിയത്: അഭയഹിരണ്‍മയി

എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ…

13 hours ago