Categories: latest news

സാരിയില്‍ തിളങ്ങി ശാലിനിയും ശ്യാമിലിയും

ബാലതാരങ്ങളായി സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവര്‍ന്നവരാണ് സഹോദരിമാരായ ശാലിനിയും ശ്യാമിലിയും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിമാരായാണ് ഇരുവരേയും കാണുന്നത്. ചേച്ചിയേയും അനിയത്തിയേയും ഒരേ അച്ചില്‍ വാര്‍ത്ത പോലെ ഉണ്ടല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.

Shalini and Shamilee

സൂപ്പര്‍താരം അജിത്തിന്റെ ജീവിതപങ്കാളിയാണ് സാലിനി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ശാലിനി സിനിമാ രംഗത്തെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. 1997 ല്‍ അനിയത്തിപ്രാവിലൂടെ നായിക നടിയായി. കളിയൂഞ്ഞാല്‍, നക്ഷത്രത്താരാട്ട്, കൈകുടന്ന നിലാവ്, സുന്ദരകില്ലാഡി, പ്രേം പൂജാരി, നിറം എന്നിവയാണ് ശാലിനിയുടെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.

Shalini and Shamilee

ശാലിനിയുടെ അനിയത്തിയാണ് ശ്യാമിലി. മാളൂട്ടി എന്ന ചിത്രത്തില്‍ ബാലതാരമായി മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ ശ്യാമിലിക്ക് കഴിഞ്ഞു. നിര്‍ണയം, ലാളനം, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

10 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

10 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

10 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

16 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

16 hours ago