Shalini and Shamilee
ബാലതാരങ്ങളായി സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവര്‍ന്നവരാണ് സഹോദരിമാരായ ശാലിനിയും ശ്യാമിലിയും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിമാരായാണ് ഇരുവരേയും കാണുന്നത്. ചേച്ചിയേയും അനിയത്തിയേയും ഒരേ അച്ചില്‍ വാര്‍ത്ത പോലെ ഉണ്ടല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.
Shalini and Shamilee
സൂപ്പര്‍താരം അജിത്തിന്റെ ജീവിതപങ്കാളിയാണ് സാലിനി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ശാലിനി സിനിമാ രംഗത്തെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. 1997 ല്‍ അനിയത്തിപ്രാവിലൂടെ നായിക നടിയായി. കളിയൂഞ്ഞാല്‍, നക്ഷത്രത്താരാട്ട്, കൈകുടന്ന നിലാവ്, സുന്ദരകില്ലാഡി, പ്രേം പൂജാരി, നിറം എന്നിവയാണ് ശാലിനിയുടെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.
Shalini and Shamilee
ശാലിനിയുടെ അനിയത്തിയാണ് ശ്യാമിലി. മാളൂട്ടി എന്ന ചിത്രത്തില്‍ ബാലതാരമായി മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ ശ്യാമിലിക്ക് കഴിഞ്ഞു. നിര്‍ണയം, ലാളനം, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി അഭിനയിച്ചിട്ടുണ്ട്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…