Categories: latest news

‘ഉയ്യോ എന്തൊരു ലുക്ക്’; കിടിലന്‍ ചിത്രങ്ങളുമായി ശാലിന്‍

കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശാലിന്‍ സോയ. മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. താരത്തിന്റെ വസ്ത്രം തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.

ഇപ്പോഴിത ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ആക്ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാല്‍ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.

ഫ്യു ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് നിര്‍മാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

3 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

3 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

3 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago