Nazriya and Fahad
ജീവിതപങ്കാളി ഫഹദ് ഫാസിലിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം നസ്രിയ. പെരുന്നാള്‍ ആഘോഷ വേളയില്‍ എടുത്ത ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകര്‍ക്ക് ഈദ് മുബാറക്ക് ആശംസിക്കാനും താരം മറന്നില്ല. ഫഹദിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസിലിനേയും ചിത്രങ്ങളില്‍ കാണാം.
ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.
സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്ന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…