Categories: Gossips

ഗ്യാങ്സ്റ്ററിന് രണ്ടാം ഭാഗവുമായി ആഷിഖ് അബു; മമ്മൂട്ടി സമ്മതം മൂളിയെന്ന് റിപ്പോര്‍ട്ട് !

മമ്മൂട്ടിയെ നായകനാക്കി 2014 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്സ്റ്റര്‍. അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ആഷിഖ് അബുവിന്റെ വേറിട്ട ആഖ്യാനശൈലി ആരാധകര്‍ക്ക് പോലും അത്ര പിടിച്ചില്ല. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തി ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ഗ്യാങ്സ്റ്റര്‍ ഒന്നാമതുണ്ടാകും.

പരാജയ ചിത്രമാണെങ്കിലും ഗ്യാങ്സ്റ്ററിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ് ആഷിഖ് അബു. ഗ്യാങ്‌സ്റ്റര്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആഷിഖ് അബു പറയുന്നു. ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത്. ഗ്യാങ്സ്റ്റര്‍ 2 എന്തായാലും സംഭവിക്കുമെന്നും ആഷിഖ് അബു പറയുന്നു. ഗ്യാങ്സ്റ്റര്‍ രണ്ടാം ഭാഗത്തിനായി മമ്മൂട്ടിയും സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.

താന്‍ ചെയ്ത സിനിമകളില്‍ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ് ഗ്യാങ്സ്റ്ററെന്ന് ഈയടുത്ത് ആഷിഖ് അബു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യത്തിനു മറുപടി കൊടുക്കുമ്പോഴാണ് ഗ്യാങ്സ്റ്ററിനോടുള്ള ഇഷ്ടം ആഷിഖ് അബു തുറന്നുപറഞ്ഞത്. ഏതെങ്കിലും സിനിമ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഏതാണ് എന്ന് ഒരാള്‍ ചോദിച്ചു. ഗ്യാങ്സ്റ്റര്‍ ആണ് താന്‍ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമെന്നാണ് ആഷിഖ് അബുവിന്റെ മറുപടി.

നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങി വന്‍ താരനിരയാണ് ഗ്യാങ്സ്റ്ററില്‍ അണിനിരന്നത്.

 

അനില മൂര്‍ത്തി

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

3 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

3 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

3 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

10 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago