Categories: Gossips

കമല്‍ഹാസന്‍-ശ്രീവിദ്യ ബന്ധത്തിനിടെ സംഭവിച്ചത് എന്ത്?

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയബന്ധമാണ് കമല്‍ഹാസന്റേയും ശ്രീവിദ്യയുടേയും. ‘അപൂര്‍വ്വരാഗങ്ങള്‍’ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് കമലും ശ്രീവിദ്യയും തമ്മിലുള്ള സൗഹൃദം ശക്തമായതും പിന്നീട് പ്രണയമായതും. കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലാണ് ശ്രീവിദ്യക്ക്. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല.

കമലുമായുള്ള ബന്ധം തകര്‍ന്നത് ശ്രീവിദ്യയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. തന്റെ മനസ് മുഴുവന്‍ ശൂന്യമായിപ്പോയെന്നാണ് ആ നിമിഷങ്ങളെ കുറിച്ച് ശ്രീവിദ്യ പറയുന്നത്. സിനിമാ ഇന്‍ഡസ്ട്രിക്കും ഇരുവരുടേയും കുടുംബങ്ങള്‍ക്കും കമലിന്റേയും ശ്രീവിദ്യയുടേയും പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. കമലിന്റെ അച്ഛന് താന്‍ പെറ്റായിരുന്നു എന്നും ശ്രീവിദ്യ പറയുന്നു.

വിവാഹം ഉടന്‍ വേണമെന്ന നിലപാടിലായിരുന്നു അക്കാലത്ത് കമല്‍ഹാസന്‍. കുറച്ച് കൂടെ കഴിഞ്ഞ് പോരേ വിവാഹം എന്ന് ശ്രീവിദ്യയുടെ അമ്മ കമല്‍ഹാസനോട് ചോദിച്ചിട്ടുണ്ട്. താന്‍ പറയുന്ന പോലെ എല്ലാം ശ്രീവിദ്യ ചെയ്യണമെന്ന പിടിവാശി കമലിന് ഉണ്ടായിരുന്നു. ഇരുവര്‍ക്കും അക്കാലത്ത് പ്രായം കുറവായിരുന്നു. അതുകൊണ്ടാണ് എടുത്തുചാടി കല്യാണം വേണ്ട എന്ന് ശ്രീവിദ്യയുടെ അമ്മ കമലിന് ഉപദേശം നല്‍കിയത്.

Sreevidya and Kamal Haasan in Apoorvaragangal

വീട്ടുകാരുടെ അനുവാദത്തോടെ മാത്രം വിവാഹം മതി എന്ന നിലപാടായിരുന്നു ശ്രീവിദ്യയ്ക്ക്. മഹാബലിപുരത്ത് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. കമലിനെ ശ്രീവിദ്യയുടെ അമ്മ അടയാറിലുള്ള തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് ശ്രീവിദ്യയുടെ അമ്മ കമലിനോട് പറഞ്ഞു. നിങ്ങള്‍ക്ക് വലിയ നടനാകാന്‍ കഴിവുണ്ട്, അവള്‍ക്കും വലിയ നടിയാകാന്‍ താല്‍പര്യമുണ്ട്. പ്രായം ഇത്രയല്ലേ ആയിട്ടുള്ളൂ. കുറച്ച് കൂടി കാത്തിരിക്കാമല്ലോ..എന്നൊക്കെ ശ്രീവിദ്യയുടെ അമ്മ കമലിനോട് പറഞ്ഞു. എന്നാല്‍, ഇതിനൊന്നും കമല്‍ തയ്യാറായിരുന്നില്ല. ശ്രീവിദ്യയുടെ വീട്ടില്‍ നിന്ന് കമല്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ആ ബന്ധം അങ്ങനെയാണ് തകര്‍ന്നതെന്ന് ശ്രീവിദ്യ ഓര്‍ക്കുന്നു.

പിന്നീട് കമലുമായി അത്ര ഗ്രേറ്റ് ഫ്രണ്ട്ഷിപ്പ് ഒന്നും തനിക്ക് ഉണ്ടായിട്ടില്ലെന്നും ‘ഹലോ, സുഖമാണോ’ എന്ന് ചോദിക്കുന്ന തരത്തിലുള്ള ചെറിയ സൗഹൃദമായിരുന്നു പിന്നീട് അതെന്നും ശ്രീവിദ്യ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ കമല്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ശ്രീവിദ്യ അറിഞ്ഞു.

‘ എനിക്ക് കമലിനോട് പ്രതികാര ചിന്തയൊന്നും ഇല്ലായിരുന്നു. അദ്ദേഹത്തോട് എനിക്ക് ദേഷ്യം തോന്നിയിട്ടില്ല. എനിക്ക് ദേഷ്യം തോന്നിയത് എന്നോട് തന്നെയാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് എനിക്ക് ഒന്നും നേടണമെന്നില്ല. ഇയാള്‍ എന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണം എന്നും ഇല്ല,’ ശ്രീവിദ്യ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

6 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

9 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago