Categories: latest news

കറുപ്പില്‍ അതീവ ഗ്ലാമറസായി മാളവിക; ചിത്രങ്ങള്‍

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മാളവിക തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

കറുപ്പില്‍ ഹോട്ടായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാളവിക ഇപ്പോള്‍. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍ണായകം എത്തുന്നത്. പിന്നീട് കന്നഡയില്‍ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാല്‍ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്. വിജയിയുടെ മാസ്റ്റര്‍, ധനൂഷിന്റെ മാരന്‍ എന്നിങ്ങനെ സൂപ്പര്‍ താര ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

15 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago