Categories: latest news

‘നിന്റെയൊക്കെ ചെലവില്‍ അല്ല ഞങ്ങള്‍ ജീവിക്കുന്നത്’; ചുംബന രംഗത്തിന്റെ പേരില്‍ ദുര്‍ഗ കൃഷ്ണ വേട്ടയാടപ്പെടുകയാണെന്ന് സംവിധായകന്‍ ബിലഹരി

സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ ബിലഹരി. ചുംബനരംഗത്തിന്റെ പേരില്‍ നടി ദുര്‍ഗകൃഷ്ണ സോഷ്യല്‍ മീഡിയയില്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് ബിലഹരി പ്രതികരിച്ചു. ദുര്‍ഗകൃഷ്ണയുമായി താന്‍ സംസാരിച്ചെന്നും അതിന്റെ വെളിച്ചത്തിലാണ് ഫെയ്‌സ്ബുക്കില്‍ എഴുതുന്നതെന്നും ബിലഹരി പറഞ്ഞു.

ബിലഹരിയുടെ കുറിപ്പ് വായിക്കാം

ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല. ഞങ്ങളുടെ അഭിനേത്രി ദുര്‍ഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോള്‍ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ്. കാരണം താഴെയുള്ള കമന്റ്‌സ് പറയും. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ്.

ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടി. എത്ര മനുഷ്യര്‍ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം, പക്ഷെ ഇത് പറയുന്നത് atleast ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ്. ഇത്രയധികം സൈബര്‍ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓണ്‍ലൈന്‍ തെരുവുകളില്‍ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ് സത്യത്തില്‍.

Durga Krishna

ഈ അഭിനയിക്കുന്നവര്‍ ഒക്കെ റോബോട്ടുകള്‍ അല്ല. ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റില്‍ നൂറായിരം മനസികാവസ്ഥയോടെ ഒരു കൂട്ടം മനുഷ്യര്‍ക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത്. ആ സമയം കുടുംബത്തിനെ തെറി വിളിച്ച്, ഭര്‍ത്താവിന്റെ നാണത്തിനു വിലയിട്ട്, ആ പെണ്‍കുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാന്‍ ശ്രമിച്ചൊടുവില്‍ ശുക്ലം കളയുന്ന പോല്‍ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തില്‍ പറയാന്‍ കഴിയുന്നത് ‘നിന്റെയൊക്കെ ചിലവില്‍ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത്, എന്റെ സ്വകാര്യതയില്‍ എന്റെ അമ്മയ്‌ക്കോ, ഭാര്യക്കോ, ഭര്‍ത്താവിനോ, അച്ഛനോ, കുഞ്ഞിനോ ആര്‍ക്കും സ്പേസ് ഇല്ല, അതെന്റെ മാത്രമിടമാണ്. അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങള്‍ ആണ്.

നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ‘ ആ തല്ക്കാലം ഇത്രേ ഒള്ളൂ. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട, അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല. കാര്യം മാത്രമാണ് പ്രസക്തം

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

13 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

13 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

13 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

13 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

13 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago