മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കിരണ്‍ റാത്തോര്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ നായിക വേഷം ചെയ്ത കിരണ്‍ റാത്തോര്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും മലയാളികള്‍ക്കിടയിലെ സുപരിചിത താരമായി. സിനിമയല്ലാതെ ജീവിക്കാന്‍ മറ്റൊരു ഉപാധി കണ്ടെത്തിയിരിക്കുകയാണ് കിരണ്‍ ഇപ്പോള്‍.
പുതിയൊരു വെബ്‌സൈറ്റാണ് കിരണ്‍ റാത്തോര്‍ തുടങ്ങിയിരിക്കുന്നത്. ആരാധകര്‍ക്ക് ചൂടന്‍ ചിത്രം അടക്കം ലഭിക്കുന്ന സൈറ്റാണ് ഇത്. ആരാധകരുമായി വീഡിയോ കോള്‍ ചെയ്യാന്‍ വരെ സൗകര്യമുണ്ട്. എന്നാല്‍ എല്ലാറ്റിനും പണം വേണമെന്ന് മാത്രം.
കിരണ്‍ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം ! പത്ത് മിനിറ്റ് വീഡിയോ കോളിന് 15,000 രൂപയാണ് നല്‍കേണ്ടത്. ചൂടന്‍ ചിത്രം ഇന്‍ബോക്‌സില്‍ കിട്ടണമെങ്കില്‍ 1999 രൂപ മതി. 25 മിനിറ്റ് വീഡിയോ കോളിന് 30000 രൂപ വേണം. താരത്തിന്റെ പുതിയ ബിസിനസ് സംരഭം ഇതിനോടകം വിവാദമായിട്ടുണ്ട്.
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോര്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കിരണ്‍ വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും കിരണ്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…