Categories: latest news

‘എന്തൊരഴക്’; കിടിലന്‍ ചിത്രങ്ങളുമായി ദീപ്തി സതി

സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദീപ്തി സതി. മോഡേണ്‍ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്ന് താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി സതി ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ആ സിനിമ ചെയ്ത് കഴിഞ്ഞതിന് പിന്നാലെ ഡിപ്രഷനിലായി; സൈജു കുറുപ്പ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…

2 hours ago

മാങ്ങയുള്ള മാവിലേ കല്ലെറിയാന്‍ വരികയുള്ളൂ; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി ദീപ തോമസ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ…

10 hours ago

ഗംഭീര ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി…

11 hours ago

പുത്തന്‍ ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ.…

11 hours ago