Categories: Reviews

പക്കാ മാസ് പടം, പൃഥ്വിരാജിന്റെ അഴിഞ്ഞാട്ടം; ‘കടുവ’ കൊളുത്തിയെന്ന് ആരാധകര്‍

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.

പൃഥ്വിരാജ് നിറഞ്ഞാടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഇങ്ങനെയൊരു കംപ്ലീറ്റ് മാസ് പടം വന്നിട്ടില്ല. ഷാജി കൈലാസ് തന്റെ പഴയ ട്രാക്കിലേക്ക് വീണ്ടുമെത്തി. കുടുംബപ്രേക്ഷകര്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചു കാണാനുള്ള മാസ് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ശരാശരിയിലൊതുങ്ങിയ കഥയെ അവതരണ ശൈലി കൊണ്ട് വേറെ ലെവലിലേക്ക് ഉയര്‍ത്തിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Prithviraj – Kaduva

ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കടുവയുടെ റിലീസ്. നേരത്തെ ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം ചില നിയമപരമായ തടസ്സങ്ങളെ തുടര്‍ന്ന് ജൂലൈ ഏഴിലേക്ക് റിലീസിങ് മാറ്റുകയായിരുന്നു. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥ. ഷാജി കൈലാസ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ.

 

അനില മൂര്‍ത്തി

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

3 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

2 days ago