Categories: Reviews

പൃഥ്വിരാജിന് കൈയടിച്ച് ആരാധകര്‍; തിയറ്ററുകളില്‍ കടുവയുടെ ഗര്‍ജ്ജനം (റിവ്യൂ)

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ സൂപ്പര്‍ഹിറ്റിലേക്ക്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകര്‍ അടക്കം സിനിമയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ നിന്ന് കാണുന്നത്. അടിമുടി ഒരു പൃഥ്വിരാജ് ഷോ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്നറാകുകയാണ് കടുവ.

പൃഥ്വിരാജ് നിറഞ്ഞാടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഇങ്ങനെയൊരു കംപ്ലീറ്റ് മാസ് പടം വന്നിട്ടില്ല. ഷാജി കൈലാസ് തന്റെ പഴയ ട്രാക്കിലേക്ക് വീണ്ടുമെത്തി. കുടുംബപ്രേക്ഷകര്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചു കാണാനുള്ള മാസ് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ശരാശരിയിലൊതുങ്ങിയ കഥയെ അവതരണ ശൈലി കൊണ്ട് വേറെ ലെവലിലേക്ക് ഉയര്‍ത്തിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Prithviraj (Kaduva)

ഷാജി കൈലാസിന്റെ പഴയ മേക്കിങ് സ്റ്റൈല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നാണ്. മാസ് ചിത്രങ്ങളുടെ ഗോഡ്ഫാദറെന്നാണ് ഷാജി അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് ഏറ്റവും അനുയോജ്യമായ ഴോണറില്‍ ഷാജി കൈലാസ് നിറഞ്ഞാടുകയാണ് കടുവയില്‍. കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പാലാക്കാരന്‍ പ്ലാന്ററും നാട്ടുകാരന്‍ കൂടിയായ ഐജി ജോസഫ് ചാണ്ടിയും തമ്മിലുള്ള ചെറി. കശപിശയില്‍ നിന്ന് തുടങ്ങി അതൊരു വലിയ യുദ്ധമായി മാറുന്നതാണ് സിനിമയുടെ പ്രമേയം. രണ്ട് പേര്‍ പരസ്പരം മല്ലടിക്കുന്നതിനിടയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് സംവിധായകന്‍. അവിടെയാണ് സിനിമയുടെ വിജയവും.

പൃഥ്വിരാജിനൊപ്പം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സംയുക്ത മേനോന്‍, ബൈജു, അലന്‍സിയര്‍, ജനാര്‍ദ്ദനന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. രണ്ടാം ഭാഗത്തിലേക്കുള്ള സാധ്യതകള്‍ തുറന്നിട്ടാണ് സിനിമ അവസാനിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

3 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

2 days ago