Categories: latest news

സ്റ്റൈലൻ ലുക്കിൽ ജാൻവി; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂർ താര ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ. ബിഗ് സ്ക്രീനിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിത കലക്കൻ ലുക്കിൽ വീണ്ടും തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് താരം. വെള്ള ഡ്രെസിൽ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

1997 മാർച്ച് 6ന് ആണ് ജാൻവിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാൻവി. ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാൻവിയിൽ നിന്നും ബോളിവുഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജോയൽ മാത്യൂസ്

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

3 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

2 days ago