Prithviraj - Kaduva
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കടുവ’ നാളെ (ജൂലൈ ഏഴ്, വ്യാഴം) റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒടുവിലാണ് കടുവ തിയറ്ററുകളിലേക്ക് എത്തുന്നത്. ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് വൈകിയതാണ്.
‘ഇനി നാടന്‍ അടി’ എന്നാണ് കടുവയെ കുറിച്ച് പൃഥ്വിരാജിന് പറയാനുള്ളത്. നാടന്‍ അടിപ്പടം കാണാന്‍ കുടുംബസമേതം ടിക്കറ്റെടുക്കണമെന്ന് പൃഥ്വിരാജ് പ്രേക്ഷകരോട് ആവശ്യപ്പെട്ടു. എല്ലാ തടസ്സങ്ങളേയും ഭേദിച്ചാണ് കടുവ തിയറ്ററുകളിലെത്തുന്നതെന്നും പൃഥ്വി പറഞ്ഞു.
Prithviraj
ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ പക്കാ മാസ് എന്റര്‍ടെയ്‌നറാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് തന്റെ പ്രിയപ്പെട്ട ഴോണറായ മാസ് എന്റര്‍ടെയ്‌നര്‍ ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…